കടപ്പാട് : രാമകൃഷ്ണൻ കുന്നോത്ത്
കാബേജ്, ക്വാളിഫ്ലവർ, ബ്രോക്കോളി, മുള്ളങ്കി തുടങ്ങിയ ക്രൂസിഫറസ് കുടുംബത്തിൽ പ്പെട്ട കെയിൽ എന്ന ഇലക്കറിയെ പരിചയപ്പെടുത്താം. കേരളത്തിൽ അത്ര പ്രചാരത്തിലുണ്ടോ എന്നറിയില്ല എങ്കിലും എൻ്റെ നിരവധി കൃഷി കൂട്ടുകാർ വീട്ടിൽ കൃഷി ചെയ്തുവരുന്നുണ്ട്. എൻ്റെ ഒരു കൃഷി കൂട്ടുകാരനും, എറാണകുളത്തെ റിട്ടേയേഡ് കോളേജ് അദ്ധ്യാപകനുമായ ബഹു: ജേക്കബ് പുതുവയൽ സാറാണ് എനിക്ക് ഈ ചെടി പരിചയപ്പെടുത്തി വിത്ത് തന്നത്.
ഇലകളുടെ റാണിയായും, പോഷകങ്ങളുടെ കലവറയായും കെയിലിനെ നിർവചിക്കാം. ഇളം പച്ച ,കടും പച്ച, പച്ച ,വയലറ്റ് എന്നീ കളറുകളിൽ കെയിൽ കണ്ടുവരുന്നു. ധാരാളം ആൻ്റീ ഓക്സിഡണ്ടുകൾ അടങ്ങിയ കെയിൽ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ ശരീരത്തിന് ആവശ്യമില്ലാത്ത റാഡിക്കൽസിനെ നീക്കം ചെയ്യുകയും കോശത്തിൻ്റെ കേടുകളെ പ്രതിരോധിക്കുകയും ചെയ്യുന്നു. പ്രമേഹ രോഗികൾക്ക് രക്തത്തിലെ പഞ്ചസാരയുള്ള അളവ് ക്രമീകരിക്കുവാനും , അമിതവണ്ണമുള്ളവർക്ക് തടി കുറയുവാനും കെയിൽ സഹായിക്കും.
ഞാൻ തുടക്കത്തിൽ സൂചിപ്പിച്ചത് പോലെ ഇതിലെ പോഷകങ്ങൾ പരിശോധിക്കാം. ഏററവും കൂടുതലായി അടങ്ങിയിരിക്കുന്നത് വിറ്റാമിൻ K ഹൃദയരോഗ്യം സംരക്ഷിക്കുന്നു . കാൻസർ കോശങ്ങളെ തടയുന്നു. വിറ്റാമിൻ A,B6, C എന്നിവയും ഇതിൽ അടങ്ങിയിരിക്കുന്നു. ഇതിനെല്ലാം പുറമെ കാൽസ്യം, പൊട്ടാസ്യം ,കോപ്പർ ,മാംഗനീസ് ഇവയും അടങ്ങിയിരിക്കുന്നു. പാലിനേക്കാൾ കാത്സ്യം കെയിലിൽ ഉള്ളതിനാൽ അസ്ഥികളുടെ വളർച്ചക്ക് കെയിലിൻ്റെ ഉപയോഗം ഗുണകരമാണ്. ഇത് വേവിക്കാതേയും സലാഡായി ഉപയോഗിക്കാം. അത് കൂടുതൽ ഗുണകരമാണെന്ന് ആരോഗ്യ വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു. കേരളത്തിലെ മുൻനിര സൂപ്പർ മാർക്കറ്റുകളിൽ ഇവ ലഭ്യമാണ് വില കിലോവിന് 200 രൂപക്ക് മുകളിലാണ്. പ്രിയരെ, ഇത്രയും പോഷക സുദ്ധമായ കെയിലിനെ നിങ്ങളുടെ അടുക്കള ത്തോട്ടത്തിൽ നട്ട് പരിപാലിക്കുക. എല്ലാവർക്കും ശുഭദിനം നേർന്ന് കൊണ്ട് നിർത്തട്ടെ വിനയത്തോടെ


Post a Comment